കെഎസ്ആർടിസി ബസിൽ നിന്ന് വീണ് 78-കാരിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് വൃദ്ധയ്ക്ക് പരിക്ക്. ആനാരി സ്വദേശിനി നബീസയ്ക്കാണ് (78) അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരമാണ് നടുക്കിയ ഈ സംഭവം ഉണ്ടായത്. പരിക്കേറ്റ നബീസയെ ഉടൻ തന്നെ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് സ്റ്റോപ്പിൽ ബസ് എത്തിയപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. എന്നാൽ യാത്രക്കാർ ഇറങ്ങി തീരും മുൻപേ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. ബസ് പെട്ടെന്ന് നീങ്ങിയതോടെ ബാലൻസ് തെറ്റി നബീസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബസ് മുന്നോട്ട് എടുക്കുന്നതും വൃദ്ധ റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് നബീസയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ നബീസയുടെ കുടുംബം ഹരിപ്പാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...