തിരുവനന്തപുരം: വൃദ്ധയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. 78 വയസ്സുള്ള ജാന്‍ ബീവിയെയാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ട്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയ്ക്ക് അയല്‍വാസിയായ ഒരു സ്ത്രീ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. അയല്‍വാസിയാണ് വൃദ്ധയെ അബോധാവസ്ഥയില്‍ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്.