ന്യൂഡല്‍ഹി: കേരളത്തില്‍ ഐസിസ് സാന്നിദ്ധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നും സെെബര്‍ മേഖല സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി രേഖാമൂലം രാജ്യസഭയെ അറിയിച്ചു. ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്‍ ഐ എ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം വ്യക്തമാക്കി. ഐസിസ് പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇക്കഴിഞ്ഞ ജൂലായില്‍ കേരളത്തില്‍ ഐസിസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സംഘടന സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.