ഒരേ ദിവസം രണ്ട് സര്‍വ്വകലാശാല പ്രവേശന പരീക്ഷക്കെതിരെ ഹർജി ; സര്‍വ്വകലാശാലകള്‍ നാളെ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:ഒരേ ദിവസം രണ്ട് സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുവാനുള്ള നടപടികള്‍ക്കെതിരെ എം എസ് എഫ് ദേശീയ കമ്മിറ്റി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ സര്‍വ്വകലാശാല അധികൃതര്‍ നാളെ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും ഒരേ ദിവസം നടത്തുന്നതിനെതിരെയാണ് എം എസ് എഫ് ഹര്‍ജി നല്‍കിയത്. സെപ്തംബര്‍ 18, 19, 20 തീയതികളില്‍ ഇരു പരീക്ഷകളും നടത്തുന്നത് വിദ്യാര്‍ത്ഥികളെ മനസികമായി തകര്‍ക്കുന്നതിനേ ഉപകരിക്കു എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ഒരു സെന്റര്‍ പോലും അനുവദിക്കാതെ 350 കിലോമീറ്റര്‍ ദൂരത്തുള്ള ബെംഗളൂരില്‍ സെന്റര്‍ അനുവദിച്ചത് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എം എസ് എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലി, ജനറല്‍ സെക്രട്ടറി പി വി അഹമ്മദ് സാജു, പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയോടും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധികൃതരോടും നാളെ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...