Wednesday, May 14, 2025 7:29 am

ഏഴു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 79 പ്രവാസികള്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ മേയ് 20ന് ഏഴ് വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 79 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 48 പേരെ പത്തനംതിട്ട ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

കുവൈറ്റ്-തിരുവനന്തപുരം വിമാനത്തില്‍ 23 സ്ത്രീകളും 16 പുരുഷന്‍മാരും ആറു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 45 പേരാണുണ്ടായിരുന്നത്. ഇവരില്‍ 26 പേരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഏഴ് ഗര്‍ഭിണികള്‍ അടക്കം 19 പേര്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാല് സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടെ എഴു പേരാണ് എത്തിയത്. നാലു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഒരു ഗര്‍ഭിണിയും പ്രായമായ രണ്ടുപേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായ് – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാല് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ എഴു പേരാണ് എത്തിയത്. രണ്ടു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. രണ്ടു ഗര്‍ഭിണികള്‍  അടക്കം അഞ്ചു പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

മോസ്‌കോ -തിരുവനന്തപുരം വിമാനത്തില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ചു പേരാണ് എത്തിയത്. ഇവര്‍ അഞ്ചു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.

മനില – കൊച്ചി വിമാനത്തില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ ഒന്‍പതു പേരാണ് എത്തിയത്. ഒന്‍പതുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

റിയാദ് – കണ്ണൂര്‍ വിമാനത്തില്‍ മൂന്നു ഗര്‍ഭിണികള്‍ അടക്കം നാലു പേരാണ് എത്തിയത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്.

സലാല-കരിപ്പൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് എത്തിയത്. ഇവര്‍ രണ്ടുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ മഴ സജീവമാകുന്നു ; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ...

ഐക്യത്തോടെ നിന്നാൽ ഭരണം പിടിക്കാം- പുതിയ നേതൃത്വത്തോട് ഹൈക്കമാൻഡ്

0
ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന...

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...