അടൂര്‍ : ഏഴാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 13, 14, 15 തീയതികളിൽ അടൂർ സ്മിത തീയറ്ററിൽ നടക്കുമെന്ന് സംഘാടകർ. ചലച്ചിത്ര സംവിധായകൻ ഡോ. ബിജുവാണ് ഫെസ്റ്റിവൽ ഡയറക്ടർ. ലോക ചിത്രങ്ങൾ, ഇന്ത്യൻ ചിത്രങ്ങൾ, പ്രാദേശിക ചിത്രങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയിലെ ഈ വർഷത്തെ മുഴുവൻ ചിത്രങ്ങളുടെയും സംവിധായകർ വനിതകളാണ്. ലോക സിനിമ വിഭാഗങ്ങളിൽ 8 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ 2 ചിത്രങ്ങളും മലയാള സിനിമ വിഭാഗത്തിൽ 2 സിനിമകളും കൂടാതെ ഹ്രസ്വചിത്ര മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളും പ്രദർശിപ്പിക്കും. എല്ലാ അന്യഭാഷാ ചിത്രങ്ങളും മലയാളം ഉപശീർഷകത്തോട് കൂടിയായിരിക്കും പ്രദർശിപ്പിക്കുക.
13ന് വൈകിട്ട് 5ന് സംവിധായകൻ ടി വി ചന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. 14ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സിനിമ, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 15ന് നടക്കുന്ന സമാപന സമ്മേളനം ഐഎഫ്എഫ്കെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര പ്രവർത്തകയുമായ ദീപിക സുശീലൻ ഉദ്ഘാടനം ചെയ്യും. ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്ക് സമാപന സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. ഡെലിഗേറ്റ് പാസുകൾക്ക് ബന്ധപ്പെടുക : 9995718393 , 7356968393, 9048744956.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























