വായന പുരോഗതിയുടെ അടിത്തറ ; പ്രൊഫ. പി.ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വായനയാണ് ജീവിതത്തിന് മൂല്യങ്ങൾ പകരുന്നതെന്നും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന ഈ ശീലം മനുഷ്യ പുരോഗതിയുടെ അടിസ്ഥാന ഘടകമാണെന്നും രാജ്യ സഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പിജെ.കുര്യൻ പറഞ്ഞു. മാനുഷിക ബുദ്ധിയുടെ അനന്ത സാധ്യത തിരിച്ചറിഞ്ഞവരാണ് ഭാരതത്തിലെ ഋഷീശ്വരന്മാർ. അതുകൊണ്ടുതന്നെയാണ് അവർ തത്വശാസ്ത്രത്തിലേക്കും ഈശ്വരചിന്തയിലേക്കും എത്തുന്നത്. ഏഴാമത് ജില്ലാ പുസ്തകമേള മല്ലപ്പള്ളിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. മണിമലയാറ്റിലെ മല്ലപ്പള്ളി വലിയ പാലത്തിന് സമീപം യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിച്ചു. പ്രശസ്ത ശാസ്ത്ര സാഹിത്യകാരൻ പ്രൊഫ. എസ്. ശിവദാസ് ക്ലാസെടുത്തു.

സമിതി വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം, കൺവീനർമാരായ അഡ്വ.ജിനോയ് ജോർജ്, കെ.ആർ.പ്രദീപ്‌കുമാർ, എബി മേക്കരിങ്ങാട്ട്, കുഞ്ഞു കോശി പോൾ, ജോയിന്റ് സെക്രട്ടറി സുരേഷ് ആർ. നവദീപ്, ഖജാൻജി രാജേഷ് ജി. നായർ, കോർഡിനേറ്റർ സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വ്യാഴാഴ്ച വൈകിട്ട് രണ്ടരക്ക് ചേരുന്ന യോഗത്തിൽ യുവാക്കളുടെ അരാഷ്ട്രീയത ചർച്ചാ വിഷയമാകും. ആന്റോ ആന്റണി എം.പി.ഉദ്‌ഘാടനം ചെയ്യും. സി.പി.എം.ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എസ്.സൂരജ്, കെ.പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല, മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...