ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്ഐ. എന്‍എസ്‌യുവുമായി ചേര്‍ന്ന് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സര്‍വകലാശാല അധികൃതര്‍ വിലക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റും നിരോധിച്ചു.

സര്‍വകലാശാല അധികൃതര്‍ നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ച് പോലീസിന് കൈമാറി എന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ വന്‍ സന്നാഹമൊരുക്കിയിരുന്നു പോലീസ്. നാല് വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലിലാക്കി. ഗേറ്റുകള്‍ അടച്ച പോലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ആറുമണിക്കാണ് എസ്എഫ്ഐയും എന്‍എസ്‌യുവും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...