കൊച്ചി: എംഡിഎംഎയുമായി എട്ടു പേര്‍ അറസ്റ്റിലായി. റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനായി വന്‍ തോതില്‍ കഞ്ചാവും രാസലഹരിമരുന്നും എത്തിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നു സിറ്റി പോലീസിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്തു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നായ എംഡിഎംഎയുമായി കാസര്‍കോട് തളങ്കര നസ്രത്ത് റോഡില്‍ അസറുദ്ദീന്‍ (25) പിടിയിലായത്.
അതേസമയം പാലാരിവട്ടം, തമ്മനം ഭാഗത്തു നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി കാസര്‍കോട് തളങ്കര സ്വദേശികളായ സൈനുദ്ദീന്‍ (28), മുഹമ്മദ് ഇര്‍ഷാദ് (25) , മുഹമ്മദ് ഷാന്‍ഫിര്‍ (21) എന്നിവര്‍ പിടിയിലായി. നോര്‍ത്ത് ഭാഗത്തു നടത്തിയ പരിശോധനയില്‍ നായരമ്പലം സ്വദേശികളായ വിഷ്ണു (25), അനന്തന്‍ (25) ,അനൂപ് (19), കടവന്ത്രയില്‍ നിന്ന് സന്തോഷ് (38) എന്നിവരെയും ഡിസ്ട്രിക്‌ട് ആന്റി നര്‍കോട്ടിക്സ് സ്പെഷല്‍ ആക്‌ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തു.