പത്തനംതിട്ട കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കോന്നിയിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങി കാട്ടാനകൾ വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെയാണ് ആനയെ തുരത്താൻ വനംവകുപ്പ് ദൗത്യം ആരംഭിക്കുന്നതും. ആനയുടെ സഞ്ചാരപാത ഉൾപ്പടെ കണ്ടെത്തിക്കൊണ്ടായിരുന്നു ദൗത്യം. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളിൽ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...