പോലീസ് സേനയ്ക്കുള്ളിൽ 8 മണിക്കൂർ ജോലി വേഗത്തിൽ നടപ്പിലാക്കാനാവില്ല – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സേനയ്ക്കുള്ളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് നടപ്പാക്കി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായും നൽകുന്നതിനും പോലീസ് മേധാവി പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും സേനയ്ക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ‘ആവശ്യത്തിന് സേനാംഗങ്ങളെ വിന്യസിക്കാതെ ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും സർക്കാർ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നുമുള്ള കോൺ​ഗ്രസ് അംഗം പി.സി വിഷ്ണുനാഥിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു’.

ആത്മഹത്യ വർധിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും സേനയിൽ അംഗസംഖ്യ വർധിപ്പിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. വി.ആർ.എസ് എടുത്ത് പോകുന്നത് സംവിധാനത്തിൻ്റെ കുറവായിട്ട് കാണേണ്ടെന്നും പോലീസ് സ്റ്റേഷനുകളിൽ രാഷ്ട്രീയ സ്വാധീനം ഇല്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. അഞ്ചുവർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തെന്നും മൃതശരീരത്തിന്റെ മുൻപിൽ മണിക്കൂറുകളോളം ഇരിക്കുന്ന പോലീസുകാരുടേത് ദുരിത ജീവിതമാണെന്നും പി.സി. വിഷ്ണുനാഥ് സഭയിൽ ആരോപിച്ചു. ആത്മഹത്യ ചെയ്ത ജോബി ദാസ് എന്ന പോലീസുകാരന്റെ ആത്മഹത്യാകുറിപ്പും സഭയിൽ വിഷ്ണുനാഥ് വായിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...

സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

0
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ)...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...