കാട്ടിൽ നിന്നും കിട്ടിയ കൂൺ കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ 8 പേർക്ക് ദേഹാസ്വാസ്ഥ്യം

For full experience, Download our mobile application:
Get it on Google Play

ഹസാരിബാഗ്: കാട്ടിൽ നിന്നും കിട്ടിയ കൂൺ കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ 8 പേർക്ക് ദേഹാസ്വാസ്ഥ്യം. ജാർഖണ്ഡിൽ ആണ് കാട്ടു കൂൺ ഉപയോഗിച്ച് തയ്യാറാക്കിയ കറി കഴിച്ച് ആറ് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ഛർദ്ദിച്ച് അവശരായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 12 ന് ബർകഗാവ് ബ്ലോക്കിലെ അംബേദ്കർ മൊഹല്ലയിലാണ് സംഭവം. വീട്ടിലെ ഒരംഗം കാട്ടിൽ നിന്നും ശേഖരിച്ച കൂണാണ് ഇവർ കറിവെച്ച് കഴിച്ചതെന്ന് ബാർകഗാവിലെ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ പറഞ്ഞു. രാത്രി ഭക്ഷണത്തിനൊപ്പമാണ് ഇവർ കൂൺ കറി കഴിച്ചത്.

പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ എട്ട് പേരെയും ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇയാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും എസ്ബിഎംസിഎച്ച് സൂപ്രണ്ട് ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ സുഖം പ്രാപിച്ചതായും അപകടനില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഭക്ഷ്യവിഷബാധ തന്നെയാണെന്നത് അന്വേഷിക്കുമെന്നും ജില്ലാ പോലീസും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...