പറക്കാനൊരുങ്ങി പിണറായി ; മാസം 80ലക്ഷത്തിെേലേറെ ചിലവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : പറക്കാനൊരുങ്ങി പിണറായി മാസം 80ലക്ഷത്തിലേറെ ചിലവ്. സര്‍ക്കാരിനായുള്ള പുതിയ ഹെലികോപ്റ്ററിന്‍റെ പ്രതിമാസ വാടക എണ്‍പത് ലക്ഷം പിന്നിടും. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയായ ചിപ്സന്‍ ഏവിയേഷനില്‍ നിന്ന് വാടകക്കെടുക്കാനാണ് തീരുമാനം. അടുത്തമാസം ആദ്യത്തോടെ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് എത്തിക്കാനും ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരിന്‍റെ പുതിയ ഹെലികോപ്റ്റര്‍ ഏപ്രില്‍ ആദ്യം തിരുവനന്തപുരത്ത് പറന്നിറങ്ങും.

അതിനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്. പുതിയ ടെന്‍ഡര്‍ വിളിച്ച് വാടകക്കെടുക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ 2021 ലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ കിടപ്പുണ്ട്. അതിനാല്‍ അത് തന്നെ തുടരാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. അതുപ്രകാരം ഡെല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷനാണ് കരാര്‍ നല്‍കുന്നത്. മാസം ഇരുപത് മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടക. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം.

സര്‍ക്കാര്‍ ആദ്യം വാടകക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം ജി.എസ്.ടി ഉള്‍പ്പെടെ ഒന്നരക്കോടിയിലേറെ രൂപയായിരുന്നു വാടക. അതിന്‍റെ പകുതിയോളം കുറവാണ് പുതിയ വാടകയെന്നതാണ് ധൂര്‍ത്തെന്ന ആക്ഷേപത്തിന് സര്‍ക്കാരിന്‍റെ മറുന്യായം. എന്നാല്‍ വാടക കുറയുന്നതനുസരിച്ച് ഹെലികോപ്റ്ററിന്‍റെ പ്രത്യേകതകളും കുറയുന്നുണ്ട്. കഴിഞ്ഞതവണ പതിനൊന്ന് സീറ്റായിരുന്നെങ്കില്‍ ഇത്തവണ ആറ് സീറ്റേയുള്ളു. കഴിഞ്ഞതവണ പൊതുമേഖലാ കമ്പനിയില്‍ നിന്നാണങ്കില്‍ ഇത്തവണ സ്വകാര്യ കമ്പനിയില്‍ നിന്നാണ്. അതും ദുരിതാശ്വാസഫണ്ട് വകമാറ്റിയുള്ള മുഖ്യമന്ത്രിയുടെ വിവാദ പറക്കലിന് ഉപയോഗിച്ച അതേ കമ്പനിയില്‍ നിന്ന്. ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ അതേ വ്യവസ്ഥകളുമായി മുന്നോട്ട് പോകാന്‍ കമ്പനിയും സമ്മതിച്ചാല്‍ അടുത്തമാസം മുതല്‍ മുഖ്യമന്ത്രിക്കും പൊലീസിനും വീണ്ടും ഹെലികോപ്റ്ററാവും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....