ഗതാഗത തടസം ; ഒറ്റ രാത്രി കൊണ്ട് പൊളിച്ചു നീക്കിയത് 80 ൽ അധികം വഴിയോര തട്ടുകടകൾ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ജില്ലയിൽ തൃക്കാക്കര നഗരസഭാ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റ രാത്രി കൊണ്ട് പൊളിച്ചു നീക്കിയത് 80 ൽ അധികം വഴിയോര തട്ടുകടകൾ. ശനിയാഴ്ച രാത്രി 10ന് 2 സ്ക്വാഡുകളായി ഇറങ്ങിയ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇന്നലെ രാവിലെ 6 മണിയോടെ ആദ്യഘട്ട പൊളിക്കൽ പൂർത്തിയാക്കി. തട്ടുകടകൾ ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു ഈ തീരുമാനം. സീ പോർട്ട് എയർപോർട്ട് റോഡിലെയും സിവിൽ ലൈൻ റോഡിലെയും തട്ടുകടകളാണു ശനിയാഴ്ച രാത്രി നീക്കം ചെയ്തത്. അവശേഷിക്കുന്ന തട്ടുകടകൾ ഉടൻ തന്നെ നീക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. പടമുകൾ, കുന്നുംപുറം, എൻജിഒ ക്വാർട്ടേഴ്സ്, ഓലിമുകൾ, കലക്ടറേറ്റ് ജംക്‌ഷൻ, ടിവി സെൻ്റർ, ഈച്ചമുക്ക്, ജില്ലാ ജയിൽ പരിസരം, ചിറ്റേത്തുകര, രാജഗിരി റോഡ്, തുടങ്ങിയ ഇടങ്ങളിൽ റോഡരികിൽ സ്ഥാപിച്ച കടകളെല്ലാം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി. പൊളിച്ച കടകൾ വീണ്ടും സ്ഥാപിക്കാതിരിക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....