അഹമദാബാദ് : ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്ന ഭയത്താല്‍ ഗുജറാത്തില്‍ വയോധികന്‍ ആത്മഹത്യ ചെയ്തു. കോവിഡ് ഭേദമായ 80 വയസ്സുകാരനാണ് ബ്ലാക്ക് ഫംഗസ് വരാന്‍ സാധ്യതയുണ്ടെന്ന് പേടിച്ച് ആത്മഹത്യ ചെയതതെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. നാലുമാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ കോവിഡ് മുക്തനായത്.
പാല്‍ഡിയിലെ നാരായണ നഗര്‍ സ്വദേശിയായ വയോധികന്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വിഷം കഴിച്ചത്. പാല്‍ഡിയിലെ എയിംസില്‍ എത്തിച്ചിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.