അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടിയറിയുവാനുള്ള തയ്യാറെടുപ്പിൽ വനംവകുപ്പും അരുവാപ്പുലം ഗ്രാമപഞ്ചായത്തും

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ഛൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള കൂട്ടായ  തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷനും അരുവാപ്പുലം ഗ്രാമപഞ്ചായത്തും. തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന താത്കാലിക മഴമാപിനികളും മൂന്ന് റിവർ സ്കെയിലുകളും ഉപയോഗപ്പെടുത്തിയാണ് അച്ഛൻകോവിലാറ്റിലെ വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി അറിയുവാൻ കഴിയുന്നത്.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലായാണ് അച്ഛൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ച് കിടക്കുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളെ വിഭജിച്ചുകൊണ്ട് ഒഴുകുന്ന അച്ഛൻകോവിലാർ വയക്കര പാലത്തിന് ഒരു കിലോമീറ്റർ മുകളിലായി പാടം തോടിന് സമീപത്ത് വെച്ച് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ അച്ഛൻകോവിലാറിന്റെ  തീരത്തായി സ്ഥിതി ചെയ്യുന്ന ആദ്യ ഗ്രാമമാണ് ആവണിപ്പാറ മലമ്പണ്ടാരം ആദിവാസി ഊര്. അച്ഛൻകോവിൽ ഗ്രാമത്തിൽ നിന്നും ആവണിപ്പാറ വരെയുള്ള നദിയുടെ നീളം പത്ത് കിലോമീറ്ററാണ്. ആവണിപ്പാറയുടെ 1.415 കിലോമീറ്റർ കിഴക്കായി കല്ലാർ അച്ഛൻകോവിലാറുമായി കൂടിച്ചേരുന്നു. അച്ചൻകോവിൽ ആറിന്റെ തീരത്തായുള്ള അടുത്ത ഗ്രാമമാണ് കൊച്ചുവയക്കര. ആവണിപ്പാറയിൽ നിന്നും കൊച്ചുവയക്കര വരെ നദി സഞ്ചരിക്കുന്ന ദൂരം 19.636 കിലോമീറ്റർ ആണ്. കൊല്ലം ജില്ലയിൽ നിന്നും തുറ,കടമ്പുപാറ, മണ്ണാറപ്പാറ,പാടം എന്നീ തോടുകൾ അച്ഛൻകോവിലാറ്റിൽ എത്തിച്ചേരുന്നുണ്ട്. പത്തനംതിട്ട ജില്ലയുടെ ഭാഗത്ത് നിന്നും വരുന്ന ചെമ്പേൽ, കരിപ്പാൻതോട്, പറയൻതോട്, പാണൻ തോട്, കൊക്കാത്തോട്, നടുവത്തുംമൂഴി, നെല്ലിക്കാപ്പാറ, കുമ്മണ്ണൂർ എന്നീ തോടുകളും അച്ഛൻകോവിലാറ്റിൽ സംഗമിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...