പന്തളം : പന്തളം, കുളനട ബ്ലോക്ക് പഞ്ചായത്തുകൾ സംയോജിപ്പിച്ച് ആസ്ഥാനം കുളനടയിലേ ക്കു മാറ്റിയത് മുതൽ ഗ്രാമ വികസന കമ്മിഷണറുടെ ഉടമസ്‌ഥതയിലായിരുന്ന 85 സെന്റ് സ്‌ഥലവും 4 കെട്ടിടങ്ങളും പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലായി. ഇവിടെ ഗ്രാമന്യായാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ചുറ്റുമതിൽ നിർമാണം അടക്കം ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായാലുടൻ തുടങ്ങും. പുതിയതായി നിയമിച്ച സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർക്ക് ചുമതല നൽകിയാണ് കൈമാറ്റ നടപടികൾ വേഗത്തിലാക്കിയത്.
പന്തളം ജംഗ്ഷന് സമീപം നഗരസഭാ ഓഫിസിന് സമീപത്തുള്ള സ്ഥലവും കെട്ടിടവുമാണ് ബ്ലോക്ക് പഞ്ചായത്തിന് കൈവന്നത്. 2010ലാണ് കുളനട, പന്തളം ബ്ലോക്ക് പഞ്ചായത്തുകൾ സംയോജിപ്പിച്ചത്. ആസ്ഥാനം കുളനടയി ലേക്ക് മാറ്റിയെങ്കിലും പന്തളം എന്ന പേര് നിലനിർത്തി. ഇക്കാലയളവിലാണ് ഗ്രാമവികസന വകുപ്പിന്റെ ഉടമസ്‌ഥതയിലായത്. പരിചരണമില്ലാത്തതിനാൽ കേടുപാടുകളുണ്ടായിരുന്ന കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന്റെ 35 ലക്ഷം രൂപ മെയ്ന്റനൻസ് ഗ്രാന്റ് വിനിയോഗിച്ച് അടുത്തയിടെ പുനരുദ്ധരിച്ചിരുന്നു. കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയുടെ ജോലികളാണ് ഉടൻ തുടങ്ങുക. നിലവിൽ ഈ കെട്ടിടത്തിൽ ഗ്രാമ ന്യായാലയം, ബ്ലോക്ക് പഞ്ചായ ത്തിന്റെ ശിശു വികസന പ്രോജ ക്ട് ഓഫിസ്, ക്ഷീരവികസന ഓഫിസ്, കമ്യൂണിറ്റി ഹാൾ, എന്നിവയുണ്ട്.