പന്തളം നഗരസഭയുടെ കൈയ്യിലായിരുന്ന 85 സെന്റ് സ്‌ഥലവും 4 കെട്ടിടങ്ങളും ഇനി പന്തളം ബ്ലോക്ക് പഞ്ചായത്തിന് സ്വന്തം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം, കുളനട ബ്ലോക്ക് പഞ്ചായത്തുകൾ സംയോജിപ്പിച്ച് ആസ്ഥാനം കുളനടയിലേ ക്കു മാറ്റിയത് മുതൽ ഗ്രാമ വികസന കമ്മിഷണറുടെ ഉടമസ്‌ഥതയിലായിരുന്ന 85 സെന്റ് സ്‌ഥലവും 4 കെട്ടിടങ്ങളും പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലായി. ഇവിടെ ഗ്രാമന്യായാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ചുറ്റുമതിൽ നിർമാണം അടക്കം ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായാലുടൻ തുടങ്ങും. പുതിയതായി നിയമിച്ച സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർക്ക് ചുമതല നൽകിയാണ് കൈമാറ്റ നടപടികൾ വേഗത്തിലാക്കിയത്.

പന്തളം ജംഗ്ഷന് സമീപം നഗരസഭാ ഓഫിസിന് സമീപത്തുള്ള സ്ഥലവും കെട്ടിടവുമാണ് ബ്ലോക്ക് പഞ്ചായത്തിന് കൈവന്നത്. 2010ലാണ് കുളനട, പന്തളം ബ്ലോക്ക് പഞ്ചായത്തുകൾ സംയോജിപ്പിച്ചത്. ആസ്ഥാനം കുളനടയി ലേക്ക് മാറ്റിയെങ്കിലും പന്തളം എന്ന പേര് നിലനിർത്തി. ഇക്കാലയളവിലാണ് ഗ്രാമവികസന വകുപ്പിന്റെ ഉടമസ്‌ഥതയിലായത്. പരിചരണമില്ലാത്തതിനാൽ കേടുപാടുകളുണ്ടായിരുന്ന കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന്റെ 35 ലക്ഷം രൂപ മെയ്ന്റനൻസ് ഗ്രാന്റ് വിനിയോഗിച്ച് അടുത്തയിടെ പുനരുദ്ധരിച്ചിരുന്നു. കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയുടെ ജോലികളാണ് ഉടൻ തുടങ്ങുക. നിലവിൽ ഈ കെട്ടിടത്തിൽ ഗ്രാമ ന്യായാലയം, ബ്ലോക്ക് പഞ്ചായ ത്തിന്റെ ശിശു വികസന പ്രോജ ക്ട് ഓഫിസ്, ക്ഷീരവികസന ഓഫിസ്, കമ്യൂണിറ്റി ഹാൾ, എന്നിവയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...