സിപിഎം തുമ്പമൺ മുൻ ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം തുമ്പമൺ മുൻ ബ്രാഞ്ച് സെക്രട്ടറിയെ നിലവിലെ മലയാലപ്പുഴ ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്നു പരാതി. ഏതാനും മാസം മുൻപ് സിപിഎമ്മിൽ നിന്നു പുറത്താക്കിയ ബി.അർജുൻ ദാസിനെ മലയാലപ്പുഴ ലോക്കൽ സെക്രട്ടറി മിഥുൻ (അപ്പുണ്ണി) മർദ്ദിച്ചതായി അർജുൻ മലയാലപ്പുഴ പോലീസിൽ പരാതി നൽകി. മലയാലപ്പുഴ ലോക്കൽ സെക്രട്ടറിയിൽ നിന്നു ഭീഷണിയുള്ളതിനാൽ സംരക്ഷണം നൽകാൻ കോടതി ഉത്തരവുണ്ടെന്നും ലോക്കൽ സെക്രട്ടറിക്കെതിരെ വാറന്റ് നിലനിൽക്കുന്നുണ്ടെന്നും അർജുൻ ദാസ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അർജുൻദാസ് തന്നെയാണു മർദ്ദിച്ചെന്നു പറഞ്ഞു മിഥുനൊപ്പമുണ്ടായിരുന്ന ഷിജു എന്നയാളും മലയാലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിജുവിനെ മർദ്ദിച്ചപ്പോൾ മിഥുൻ ഇടപെട്ട് പിടിച്ചുമാറ്റിയെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ദിവസം മലയാലപ്പുഴതാഴം ആറാട്ടുകടവിലാണ്‌ തർക്കവും മർദ്ദനവുമുണ്ടായത്. ലോക്കൽ സെക്രട്ടറിയായ മിഥുനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിക്കു പരാതി നൽകിയതാണ് മർദ്ദന കാരണമെന്നാണ് അർജുൻ ആരോപിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...