യമനിലെ സൗജന്യ ഭക്ഷ്യവിതരണ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 85 മരണം ; മരണസംഖ്യ ഉയരാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

യമൻ: യമൻ തലസ്ഥാന നഗരമായ സനയിലെ സൗജന്യ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചു. സംഭവത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.

ബാബ് അൽ- യമൻ ജില്ലയിലെ സ്കൂളിലാണ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണം നൽകുന്നുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ നിരവധി ആളുകളാണ് ഇവിടേക്ക് എത്തിയത്. തിരക്ക് നിയന്ത്രിക്കാനുള്ള ഒരു ക്രമീകരണവും ഭക്ഷ്യവിതരണ കേന്ദ്രത്തിൽ ഒരുക്കിയിരുന്നില്ല. രക്ഷാപ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലായിരുന്നു തിരക്ക് അനുഭവപ്പെട്ടത്. ഒടുവിൽ സൈന്യം നിയന്ത്രണം ഏറ്റെടുക്കുകയും, സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആക്കുകയുമായിരുന്നു. ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യമനിൽ വൻ ഭക്ഷ്യ ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...