മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍. തേവലക്കര സ്വദേശി അജിത്ത് വിജയനെയാണ് വാളയാറില്‍ നിന്ന് പിടികൂടിയത്. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്. ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയന്‍. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജര്‍ തെക്കുംഭാഗം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇടപാടുകാരെ ചോദ്യം ചെയ്‌തെങ്കിലും തട്ടിപ്പില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ തട്ടിപ്പിനിരയായവര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതി ബംളരുവില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായി. പോലീസ് ബംഗളൂരുവില്‍ എത്തിയപ്പോള്‍ അജിത്ത് വിജയന്‍ രാജസ്ഥാനിലേയ്്ക്ക് കടന്നു. പ്രതി വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...