Saturday, April 19, 2025 8:18 pm

പൂട്ടിയിട്ട ഫ്ലാറ്റിൽ 100 കോടി മൂല്യം വരുന്ന 88 കിലോ സ്വർണ ബിസ്കറ്റുകൾ, 19 കിലോ ആഭരണങ്ങൾ, ആഡംബര വാച്ചുകൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ഫ്ലാറ്റിൽ നിന്ന് 100 കോടിയോളം രൂപ വിലവരുന്ന സ്വർണക്കട്ടികളും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടികൂടി. 88 കിലോഗ്രാം സ്വർണക്കട്ടികളും 19.66 കിലോഗ്രാം സ്വർണാഭരണങ്ങളും 11 ആഡംബര വാച്ചുകളും 1.37 കോടി രൂപയുമാണ് പിടികൂടിയത്. ഭീകര വിരുദ്ധ സ്ക്വാഡും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസും (ഡിആർഐ) സംയുക്തമായാണ് ഓപ്പറേഷേൻ നടത്തിയതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. അപ്പാർട്ട്മെൻറ് വാടകയ്‌ക്കെടുത്തത് മേഘ് ഷാ എന്നയാളാണ്. മേഘ് ഷായും പിതാവ് മഹേന്ദ്ര ഷായും ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. ദുബായിൽ വ്യവസായങ്ങളുള്ള സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനാണ് മഹേന്ദ്ര ഷാ. ഇരുവരുമായും ബന്ധപ്പെട്ട വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ ഷെൽ കമ്പനികൾ വഴി നടന്നിരിക്കാമെന്ന് എടിഎസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്വർണക്കട്ടികളിൽ മിക്കവയിലും വിദേശ അടയാളങ്ങളുള്ളതിനാൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയ സ്വർണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 57 കിലോഗ്രാമോളം സ്വർണം വിദേശത്ത് നിന്ന് എത്തിച്ചതാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (എടിഎസ്) സുനിൽ ജോഷി പറഞ്ഞു. റെയ്ഡിന് എത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതേ അപ്പാർട്ട്മെൻറ് സമുച്ചയത്തിൽ നാലാം നിലയിൽ താമസിക്കുന്ന ബന്ധുവിൻറെ പക്കലായിരുന്നു താക്കോൽ. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ ചോദ്യം ചെയ്യുകയാണ്. ഗുജറാത്ത് എടിഎസ് കേസ് ഡിആർഐക്ക് കൈമാറി. പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടി അതിവേഗ പെറ്റി കേസ്...

0
തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനൽ കേസുകളിലെ നടപടികൾ...

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ...

സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള തീരുമാനങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ...

0
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള...

പയ്യനാമൺ കുപ്പക്കര കിഴക്കേതിൽ വീട്ടിൽ മത്തായിയെ കാണ്മാനില്ല

0
കോന്നി : പയ്യനാമൺ കുപ്പക്കര കിഴക്കേതിൽ വീട്ടിൽ മത്തായിയെ(74) ബുധനാഴ്ച്ച (16/04/2025)മുതൽ...