തൃക്കരിപ്പൂര്‍ : കോവിഡ് ബാധിച്ച് എട്ടു വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എന്‍ സജിത്തിന്റെയും ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപിക ടി പ്രസീനയുടെയും മകന്‍ തെക്കുമ്പാട്ടെ ദേവസാഗറാ (8)ണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. പയ്യന്നൂര്‍ തായിനേരി ക്രസന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവസാഗര്‍. സഹോദരി – ദേവനിലാനി.
കോവിഡ് ബാധിച്ച് എട്ടു വയസുകാരന്‍ മരിച്ചു
RECENT NEWS
Advertisment