തമിഴ്നാട് സ്വദേശിയെ പെപ്പർ സ്പ്രേ അടിച്ച് ആക്രമിച്ച് പണം കവർന്ന കേസ് ; പൾസർ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം കിടങ്ങൂരിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് പണം കവർന്ന കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് പൾസർ സുനിയടക്കം 9 പേ‍ർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2014 മെയ്യ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പാലയിലെ ഒരു ജ്വല്ലറിയിൽ സ്വ‍ർണം വിറ്റ ശേഷം ഏഴ് ലക്ഷം രൂപയുമായി കെഎസ്ആർടിസി ബസിൽ പോകുകയായിരുന്ന തമിഴ്നാട് സ്വദേശിയെ ഒരു സംഘം ആക്രമിച്ച് പണം കവർന്നെന്നായിരുന്നു കേസ്. തമിഴ്നാട് സ്വദേശിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു കവർച്ച. പൾസർ സുനിക്ക് പുറമെ ജെയിംസ് മോൻ, ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത് , നിധിൻ ജോസഫ്, ജിതിൻ രാജു, ദിലീപ്, ടോം ജോസഫ് എന്നിവരായിരുന്നു പ്രതികൾ. പോലീസിന്റെ കുറ്റപത്രം പ്രകാരം ജിതിനാണ് ബസിനുള്ളിൽ കയറി തമിഴ്നാട് സ്വദേശിയെ ആക്രമിച്ചത്. പൾസർ സുനിയടക്കമുള്ള മറ്റ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്യതവരാണ്. കവ‍ർച്ച നടത്തിയ ജിതിനെ രക്ഷപെടാൻ സഹായിച്ചതും പൾസർ സുനിയാണെന്നായിരുന്നു കുറ്റപത്രം.

ജ്വല്ലറിയിലെ ഒരു ജീവനക്കാരനാണ് പൾസർ സുനിയ്ക്ക് തമിഴ്നാട് സ്വദേശി പണവുമായി പോകുന്ന വിവരം ചോർത്തി നൽകിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് അന്ന് പൾസർ സുനിയിലേക്ക് പോലീസ് എത്തിയത്. ഇതെല്ലാം ചേർത്താണ് പോലീസ് കുറ്റപത്രം നൽകിയത്. പൾസർ സുനിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കവർച്ചയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. പക്ഷെ വാദം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രൊസീക്യൂഷന് കഴിഞ്ഞില്ല. സാക്ഷി മൊഴികളിലെ വൈരുധ്യവും പ്രതികൾക്ക് സഹായകമായി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...