മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പെട്ടു ; 9 പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊന്നാനി, താനൂര്‍ മേഖലകളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. അപകടത്തില്‍പെട്ട ഒരു ബോട്ടില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച്‌ അധികൃതര്‍ക്ക് ശബ്ദ സന്ദേശം ലഭിച്ചിട്ടുണ്ട്. മലപ്പുറം താനൂരില്‍ ഫൈബര്‍ വള്ളം മുങ്ങി മൂന്നു പേരെയാണ് കാണാതായത്. വിള്ളല്‍ വീണ ബോട്ടില്‍ നടുക്കടലില്‍ കുടുങ്ങിയിരിക്കുകയാണ് അലിഫ് ബോട്ടിലെ ആറുപേര്‍. ബോട്ടില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തൃശൂര്‍ നാട്ടിക ഭാഗത്താണ് ബോട്ടുള്ളത്.

മലപ്പുറം താനൂരില്‍ മുങ്ങിയ ബോട്ടില്‍നിന്ന് മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. അഞ്ച് മലയാളികളും ഒരു അന്യസംസ്ഥാന  തൊഴിലാളിയുമാണ് ഈ ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. നാലുപേരുമായി പോയ നൂറുല്‍ ഹുദ ബോട്ട് പൊന്നാനി നായര്‍തോട് ഭാഗത്തുവച്ച്‌ മറിഞ്ഞു. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...