കൊച്ചിയിൽ അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ആറ് സ്ത്രീകളടക്കം 9 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇടപാടുകാരും നടത്തിപ്പുകാരും അടക്കം ഒൻപത് പേർ പിടിയിൽ. നടത്തിപ്പുകാരിൽ പ്രധാന കണ്ണിയും പാലക്കാട് മണ്ണാർക്കാട് സ്വദേശിയുമായ അക്ബർ അലി, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ, ഇതര സംസ്ഥാനക്കാരായ ആറു സ്ത്രീകളുമടക്കമാണ് പിടിയിലായത്. വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും അടക്കം ഇവരുടെ വലയിൽ കുടുങ്ങിയതായാണ് വിവരം. മുഖ്യ കണ്ണിയായ ഈ അക്ബർ അലി, ഇയാളുടെ സുഹൃത്തായ മുനീർ, ഒരു ഇടപാടുകാരൻ കൂടാതെ ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന ആറ് സ്ത്രീകളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവർ ഉത്തരേന്ത്യൻ സ്വദേശിനികളാണ്.

ഇടപ്പള്ളിയിലെ ഒരു ഓഫീസിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു ഈ സൗത്തിലെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. അതേസമയം ആഡംബര കാറിൽ കറങ്ങുന്ന അക്ബർ അലി കൊച്ചിയിൽ രാത്രികാഴ്ചകൾ ആസ്വദിക്കാനായി ഇറങ്ങുന്ന പെൺകുട്ടികളേയും വിദ്യാർഥികളേയും ആദ്യം സു​ഹൃത്തുക്കളാക്കുകയും പിന്നീട് മയക്കുമരുന്ന് നൽകി വരുതിയിലാക്കിയ ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിച്ചിരുന്നതായും ഇതിൽ വിദ്യാർത്ഥികളും ഐടി പ്രൊഫഷണൽസുകളുമടക്കം ഉണ്ടെന്നും റിപ്പോർട്ടുണ്ട്. പെൺകുട്ടികളെ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായാണ് വിവരം.

തിങ്കളാഴ്ച രാത്രി ഏഴരയോടു കൂടിയായിരുന്നു എറണാകുളം സൗത്തിലുള്ള ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഒൻപത് പേരടങ്ങിയ സംഘത്തെ പോലീസ് പിടികൂടിയത്. ഈ പരിശോധന പുലർച്ച വരെ നീണ്ടുപോയി. ഉത്തരേന്ത്യൻ സ്വദേശിനികളായ സ്ത്രീകളെ വീടെടുത്ത് വാടകയക്ക് താമസിപ്പിച്ചിരുന്നതും അക്ബർ അലിയായിരുന്നു. ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഹരി ഉപയോഗിച്ചതിനും വിൽപന നടത്തിയതിനുമടക്കം വിവിധ കേസുകൾ നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...