അടവിയിൽ 9 പേർക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്കും കുട്ടവഞ്ചി സവാരിക്ക് എത്തിയവർക്കും ഉൾപ്പെടെ ഒൻപത് പേർക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചാണ് തേനീച്ചയുടെ കുത്തേൽക്കുന്നത്. കുത്തേറ്റ ഞള്ളൂർ ഫോറെസ്റ്റേഷൻ ബീറ്റ് ഓഫീസർ അഖിൽ, കുട്ടവഞ്ചി സവാരിക്ക് എത്തിയ തിരുവനന്തപുരം കവടിയാർ സ്വദേശികളായ പ്രസന്ന, മെൽവിൻ, അതുൽ, അക്ഷ, നേഹ, ഡോണ, പട്ടാഴി സ്വദേശികളായ വിഷ്ണു, ഐശ്വര്യ എന്നിവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. വനത്തിനുള്ളിൽ പക്ഷികളുടെയോ കുരങ്ങിന്റെയോ ആക്രമണം മൂലം തേനീച്ച കൂട് ഇളകിയതാകാം സംഭവത്തിന് കാരണം എന്ന് കരുതുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...