9 വയസുള്ള മകനെ വ‍ർഷങ്ങളായി പൂട്ടിയിട്ടിരുന്നത് വാനിൽ ; പിതാവിനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഹഗൻബാച്ച്: 9 വയസുള്ള മകനെ വ‍ർഷങ്ങളായി പൂട്ടിയിട്ടിരുന്നത് വാനിൽ. പിതാവിനെതിരെ കേസെടുത്ത് പോലീസ്. കിഴക്കൻ ഫ്രാൻസിലെ ഹഗൻബാച്ച് ഗ്രാമത്തിലാണ് ഒൻപത് വയസ്സുകാരനെ 2024 മുതൽ വാനിൽ പൂട്ടിയിട്ടത്. സംഭവത്തിൽ 9 വയസുകാരന്റെ പിതാവിനെതിരെ കേസെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട അയൽവാസി പോലീസിനെ വിവരമറിയിച്ചതോടെയാണ് പിതാവിന്റെ ക്രൂരത പുറംലോകം അറിഞ്ഞത്. സ്ഥലത്ത് എത്തിയ പോലീസ് വാൻ ബലമായി തുറന്നപ്പോൾ, മാലിന്യങ്ങൾക്കും മലമൂത്രവിസർജ്യത്തിനും ഇടയിൽ ഒരു പുതപ്പിനുള്ളിൽ നഗ്നനായി ചുരുണ്ടുകൂടി കിടക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. ദീർഘകാലം ഒരേയിരുപ്പ് ഇരുന്നതിനാൽ കുട്ടിക്ക് ഇപ്പോൾ നടക്കാൻ കഴിയില്ലെന്നും പോഷകാഹാരക്കുറവ് ഉണ്ടെന്നും അധികൃതർ വിശദമാക്കുന്നത്. മകനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തന്റെ പങ്കാളി ശ്രമിച്ചിരുന്നെന്നും അതിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാനാണ് 2024 നവംബർ മുതൽ വാനിൽ ഒളിപ്പിച്ചതെന്നുമാണ് 43കാരനായ പിതാവ് പോലീസിനോട് വിശദമാക്കുന്നത്. ദിവസവും രണ്ടുനേരം പിതാവ് ഭക്ഷണം എത്തിച്ചിരുന്നതായും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് മലമൂത്രവിസർജനം നടത്തിയിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി. 2024ന് ശേഷം കുട്ടി കുളിച്ചിട്ടുപോലുമില്ല.

കുട്ടിയെ അനധികൃതമായി തടങ്കലിൽ വെച്ചതിനും ശരിയായ ഭക്ഷണവും ചികിത്സയും നൽകാത്തതിനും പിതാവിനെതിരെയും, കുട്ടിയെ സഹായിക്കാതിരുന്നതിന് പിതാവിന്റെ പങ്കാളിക്കെതിരെയും കേസെടുത്തു. കുട്ടിയെയും മറ്റ് രണ്ട് സഹോദരങ്ങളെയും താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2024 അവസാനത്തോടെ കുട്ടിയെ കാണാതായപ്പോൾ, അവൻ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാണെന്നാണ് അയൽക്കാർ കരുതിയിരുന്നത്. വാനിൽ നിന്ന് ശബ്ദം കേട്ടപ്പോൾ പൂച്ചയാണെന്നാണ് പിതാവ് അയൽക്കാരോട് പറഞ്ഞിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...