പള്ളിക്ക് സമീപം കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ കഴുത്തിന് പിടിച്ച് ഉയ‍ർത്തി ഓടയിലേക്ക് വലിച്ചെറിഞ്ഞ് 22കാരൻ

For full experience, Download our mobile application:
Get it on Google Play

ലക്നൗ: നോമ്പ് തുറന്നതിന് ശേഷം മുസ്ലിം പള്ളിക്ക് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്. ഫെബ്രുവരി 20നുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. പത്തുവയസ് പ്രായമുള്ള ആൺകുട്ടിയെ കഴുത്തിന് പിടിച്ച് ഉയ‍ർത്തിയ ശേഷം സമീപത്തെ സിമന്റ് ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. വസീർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. നോമ്പ് തുറന്നതിന് ശേഷം പള്ളിക്ക് പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു കുട്ടി. ഈ സമയം അവിടെയെത്തിയ 22 വയസുകാരനാണ് അക്രമം നടത്തിയത്. കുട്ടിയെ കഴുത്തിലും കാലുകളിലും പിടിച്ചുയർത്തി തലയ്ക്ക് മുകളിലൂടെ ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ കുട്ടി അബോധാവസ്ഥയിലായി. എന്നാൽ അക്രമി യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവിടെനിന്നും നടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. കളിക്കിടെ വീണതാണ് കുട്ടിക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് പ്രതിയുടെ വീട്ടുകാർ കുട്ടിയുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ കൂടെ കളിച്ചിരുന്ന കുട്ടികളാണ് സംഭവം മനപൂർവം ചെയ്തതാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ സഹിതം കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...