കൊച്ചി : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബോറടി മാറ്റുന്നതിനായി ദൂരദര്‍ശനില്‍ മുന്‍പ് സംപ്രേഷണം ചെയ്തിരുന്ന രാമായണം പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ തൊണ്ണൂറുകളിലെ കുട്ടികളുടെ ഹീറോ ആയ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു എന്നൊക്കെയാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
‘#Shaktiman’ എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സീരിയല്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദൂരദര്‍ശനില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന ജൂനിയര്‍ ജി, ജയ് ഹനുമാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.