ആദ്യം പകുതി ശമ്പളം നല്‍കി , ഇപ്പോള്‍ 300 കുടുംബങ്ങളെ ഏറ്റെടുത്തു ; മാതൃകയായി മഷ്റഫി മൊര്‍ത്താസ

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : ലോകത്തെങ്ങും തുടരുന്ന ലോക്ക് ഡൌണ്‍ പാവങ്ങളെ വലക്കുമ്പോള്‍ കഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും സഹായവുമായി മുന്‍ ബംഗ്ലാദേശി നായകന്‍ മഷ്റഫി മൊര്‍ത്താസ. 300 കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മഷ്റഫി മാതൃകയാവുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തങ്ങളുടെ ശമ്പളത്തിന്‍റെ പകുതി കൊവിഡ് ബാധിതര്‍ക്ക് നല്‍കിയിരുന്നു. ശമ്പളത്തിന്‍റെ പകുതി ഏകദേശം 26 ലക്ഷം രൂപ വരും. അതിന് ശേഷമാണ് തന്‍റെ ജന്മസ്ഥലത്തിനടുത്തുള്ള നരാളിയിലെയും ലോഹാഗര ഉപാസിലയിലെയും 300 കുടുംബങ്ങളെയാണ് മൊര്‍ത്താസ ഏറ്റെടുത്തത്.

ലിസ്റ്റുകള്‍ തയാറാക്കി വരികയാണ്. വീടുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. അഞ്ച് കിലോ അരി, എണ്ണ, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഉപ്പ്, സോപ്പ് തുടങ്ങിയവയുടെ കിറ്റുകളായിരിക്കും അവര്‍ക്ക് വിതരണം ചെയ്യുക.

മറ്റ് രാജ്യങ്ങളിലേത് പോലെ ബംഗ്ലാദേശും കൊവിഡ് 19 രോഗത്തെത്തുടര്‍ന്ന് കഷ്ടപ്പെടുകയാണ്. രാജ്യത്ത് മരണം അഞ്ചായി. രാജ്യം സമ്പൂര്‍ണമായി ലോക്ക് ഡൌണിലാണ്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സാധനം എത്തിച്ചുകൊടുക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...