ത്രിപുര: ത്രിപുരയില്‍ തൊണ്ണൂറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കഞ്ചന്‍പുര്‍ സബ്ഡിവിഷനില്‍ ബാര്‍ഹല്‍ദി ഗ്രാമത്തില്‍ ഒക്ടോബര്‍ 24നാണ് സംഭവം. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെ ഒക്ടോബര്‍ 29ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാണ് വയോധിക താമസിക്കുന്നത്. പരിചയമുള്ളയാളുകള്‍ തന്നെയാണ് തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാള്‍ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. ഇയാളും സുഹൃത്തും വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.