രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സന്നിഹിതനായിരുന്നു.

2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഏറ്റുവാങ്ങി. അന്വേഷണ മികവിനുളള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചു. ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധാനം കൊലപാതകമാണെന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയിച്ചതാണ് കെ.ജി. സൈമണിനെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വിരമിച്ച അസിസ്റ്റന്റ് കമാന്‍ഡന്റ് ജോസഫ് റസല്‍ ഡിക്രൂസ്, വിരമിച്ച ഡെപ്യൂട്ടി കമാന്‍ഡന്റ് ആര്‍.ബാലന്‍, കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.രാജു, തിരുവന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജെ.പ്രസാദ്, വിരമിച്ച എഎസ്‌ഐ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, തിരുവനന്തപുരം സിറ്റി സി ബ്രാഞ്ച് എസ്‌ഐ യശോധരന്‍ ശാന്തമ്മ കൃഷ്ണന്‍നായര്‍, തിരുവനന്തപുരം സിറ്റി ഡ്രൈവര്‍ എഎസ്‌ഐ എസ്.കെ. സാബു എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള 2018, 2019 വര്‍ഷങ്ങളിലെ മെഡലുകള്‍ക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, കോഴിക്കോട് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്പി എം.എല്‍.സുനില്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്.ശശിധരന്‍, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. പ്രതാപന്‍ നായര്‍, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.സുരേഷ് കുമാര്‍, കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി എസ്.ഷംസുദ്ദീന്‍, കൊല്ലം ക്രൈം ബ്രാഞ്ച് എസ്‌ഐ വി. അനില്‍കുമാര്‍, തൃശൂര്‍ റൂറല്‍ സി ബ്രാഞ്ച് എസ്‌ഐ എം.പി. മുഹമ്മദ് റാഫി എന്നിവര്‍ അര്‍ഹരായി.

സൗത്ത്‌സോണ്‍ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാര്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി കെ.ഇ. ബൈജു, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യ, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്‍, കോട്ടയം സി ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ്.പി.സാരഥി കണ്ണൂര്‍ സ്റ്റേറ്റ്് സ്‌പെഷല്‍ ബാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്‍, കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജി.ജോണ്‍സണ്‍ എന്നിവരാണ് 2020 ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുളള മെഡല്‍ നേടിയത്.

മുന്‍ ഡിവൈഎസ്പി ടി.കെ. സുരേഷ്, കണ്ണൂര്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ കെ.സന്തോഷ്‌കുമാര്‍, കോഴിക്കോട് റൂറല്‍ എഎസ്‌ഐ കെ.ടി. ശ്രീകുമാര്‍, തിരുവനന്തപുരം ഇന്റലിജന്‍സ് ബ്യൂറോ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്.ജയകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ്‍ സൂചന കുശലതാ പതക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ 2020 ലെ 251 പോലീസ് മെഡലുകള്‍ പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും വിവിധ യൂണിറ്റുകളിലുമായി വിതരണം ചെയ്തു. പോലീസ് ആസ്ഥാനത്തെ ഡിഐജി നാഗരാജു ചക്കിലം, ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജി പി. പ്രകാശ്, പോലീസ് ആസ്ഥാനത്തെ എഐജി.രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി

0
പത്തനംതിട്ട : അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് പത്തനംതിട്ടയിലെ വ്യാപാരികള്‍. ഉത്സവകാലങ്ങളില്‍...