കോന്നി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും.

എംഎല്‍എ ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് രണ്ടു വെന്റിലേറ്റര്‍ വാങ്ങി നല്‍കിയത്. ഐസിയു കിടക്കയും മറ്റ് അനുബന്ധ സൗകര്യങ്ങളും എന്‍എച്ച്എം ആണ് നല്‍കിയത്. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ വെന്റിലേറ്റര്‍ സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി കോന്നി മാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.ഗീത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എം.റ്റി. സിമി, ആര്‍എംഒ ഇന്‍ ചാര്‍ജ് ഡോ. അജയ് ഏബ്രഹാം, ഹെഡ് നഴ്‌സ് എസ്. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...