പത്തനംതിട്ട : ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 92 പേര്‍കൂടി എത്തി. ഇവരില്‍ 43 പേര്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലും 49 പേര്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ഇറങ്ങി.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് എറണാകുളത്ത് നിര്‍ത്തിയ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 43 പേരാണ് ഇറങ്ങിയത്. ഇതില്‍ 23 പുരുഷന്‍മാരും 19 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാഴാഴ്ച്ച ഇന്ന് രാവിലെ 6.30ന് പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഏഴു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. 36 പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30നാണ് ട്രെയിന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവിടെ 26 പുരുഷന്‍മാരും 21 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 49 പേരാണ് ഇറങ്ങിയത്. 22 പേര്‍ അവിടെ നിന്ന് ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. 27 പേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാഴാഴ്ച്ച രാവിലെ 8.30 ന് പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സിലും മിനി ബസിലുമായി ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്കും സ്വന്തം വീടുകളിലും എത്തിച്ച് നിരീക്ഷണത്തിലാക്കി. തിരുവനന്തപുരത്ത് എത്തിയവരില്‍ മൂന്ന് പേരെ കോവിഡ് കെയര്‍ സെന്ററിലും 46 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.