ഏഴ് വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 93 പ്രവാസികള്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏഴു വിമാനങ്ങളിലായി ചൊവ്വാഴ്ച്ചയും  ബുധനാഴ്ച്ച പുലര്‍ച്ചെയുമായി പത്തനംതിട്ട ജില്ലക്കാരായ 93 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 57 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 36 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.

ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ നാലു പേരാണെത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.

ബഹറിന്‍ – കോഴിക്കോട് വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേരാണ് എത്തിയത്. രണ്ടു പേരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 17 പേരുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ആറ് പുരുഷന്‍മാരും നാലു കുട്ടികളുമാണ് ഈ വിമാനത്തിലെത്തിയത്. അഞ്ചു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ നാലു പുരുഷന്‍മാരാണ് എത്തിയത്. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഒന്‍പത് സ്ത്രീകളും ഏഴ് പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ 17 പേരാണ് എത്തിയത്. ഇവര്‍ 17 പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 24 സ്ത്രീകളും 14 പുരുഷന്‍മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 43 പേരാണ് എത്തിയത്. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററിലും എഴു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 19 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ബുധനാഴ്ച്ച പുലര്‍ച്ചെ എത്തിയ ഉക്രയിന്‍ -കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍ന്മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ഇവര്‍ ആറുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...