കോവിഡ്‌ ദുരിതത്തില്‍ നിങ്ങള്‍ക്ക്‌ ചെലവെത്ര വരവെത്ര എന്നൊന്ന് പറയുന്നത്‌ നല്ലതാ!! ; പിണറായിക്കെതിരെ കെ.എം. ഷാജി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ കേരളത്തിലെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി കെ.എം. ഷാജി എംഎല്‍എ.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ്‌ അവര്‍ വഹിക്കണം എന്നാണല്ലോ ‘കേ മു’ വക പുതിയ ഉത്തരവ്‌. കേട്ടാല്‍ തോന്നും ഇത്‌ വരെ വന്നവര്‍ക്ക്‌ ഫൈവ്‌ സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത്‌ മുടിഞ്ഞതാണെന്ന്!! മരബെഞ്ചില്‍ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവില്‍ നിന്ന് ചെലവായിട്ടില്ല!. അല്ലെങ്കിലും കോവിഡ്‌ ദുരിതത്തില്‍ നിങ്ങള്‍ക്ക്‌ ചെലവെത്ര വരവെത്ര എന്നൊന്ന് പറയുന്നത്‌ നല്ലതാ!!

കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്നദ്ധ സംഘടനകളും. സിഎച്ച്‌ സെന്‍ററിന്‍റെയും ശിഹാബ്‌ തങ്ങള്‍ ട്രസ്റ്റിന്‍റെയും മറ്റ്‌ സേവന സംഘങ്ങളുടെയും ആംബുലന്‍സുകള്‍. ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പല സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താല്‍, മറ്റ്‌ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്സ്‌, കെഎംസിസി പോലുള്ള പ്രസ്ഥാനങ്ങളുടെ വക ബസുകള്‍.

ഗള്‍ഫില്‍ നിന്നും തിരിച്ചു വരാന്‍ പ്രയാസമനുഭവിക്കുന്ന പാവം പ്രവാസികള്‍ക്ക്‌ വിമാനം കയറാന്‍ കെഎംസിസി അടക്കമുള്ള മലയാളി സംഘടനകളുടെ വക ടിക്കറ്റ്‌. (സി പി എമ്മിനും ഡിഫിക്കും ‘പിണറായി ഡാ’ പോസ്റ്റര്‍ തയ്യാറക്കുന്നതിലുള്ള അദ്ധ്വാനം മറക്കുന്നില്ല.)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...