ടാറ്റ പഞ്ച് ഇ.വി ഇന്ന് വിപണിയിൽ എത്തി ; വിലയും മറ്റ് വിശദാംശങ്ങളും അറിയാം

For full experience, Download our mobile application:
Get it on Google Play

അടിമുടി ഇലക്‌ട്രിക് ആയി ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന പഞ്ച് ഇ.വി. ഇന്ന് വിപണിയിൽ എത്തി. സ്റ്റാൻഡേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഈ ഇലക്‌ട്രിക് വാഹനത്തിന് 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേഡ്, എംപവേഡ് പ്ലസ് എന്നീങ്ങനെയാണ് വേരിയന്റുകൾക്ക് പേര് നൽകിയിരിക്കുന്നത്. പഞ്ച് ഇലക്‌ട്രിക് മോഡൽ ലൈനപ്പിൽ ലോങ്ങ് റേഞ്ച് മോഡലിൽ 122 എച്ച്‌.പി. പവറും 190 എൻ.എം. ടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറും മീഡിയം റേഞ്ച് മോഡലിൽ 81 എച്ച്‌.പി. പവറും 114 എൻ.എം. ടോർക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറുമാണ് നൽകിയിരിക്കുന്നത്.

35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. മികച്ച ചാർജിങ്ങ് ഓപ്ഷനുകളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 3.3 കിലോവാട്ടിന്റെ വാൾ ബോക്സ് ചാർജർ, 7.2 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജർ എന്നിവയാണ് ടാറ്റ മോട്ടോഴ്സ് നൽകുന്നത്. അതേസമയം ഡി.സി. ഫാസ്റ്റ് ചാർജിങ്ങ് സാധ്യമായ ഈ വാഹനം 50 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്‌ കേവലം 56 മിനിറ്റിൽ പത്ത് ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നുമാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

പൂർണമായും ഇലക്‌ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്‌ട്രിക് മോഡലാണ് പഞ്ച് ഇ.വി. ഇലക്‌ട്രിക് വാഹനങ്ങൾക്കായി മാത്രം ടാറ്റ വികസിപ്പിച്ചിട്ടുള്ള ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. പ്യുവർ ഇലക്‌ട്രിക് പ്ലാറ്റ്ഫോം എന്നാണ് ടാറ്റ മോട്ടോഴ്സ് ആക്ടി ഇ.വിയെ വിശേഷിപ്പിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സാങ്കേതിക സംവിധാനത്തിന് ഇണങ്ങുന്നതാണ് ആക്ടി ഇ.വി. പ്ലാറ്റ്ഫോം. 80 എച്ച്‌.പി. മുതൽ 230 എച്ച്‌.പി. വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോറുകളും ഈ പ്ലാറ്റ്ഫോമിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. പഞ്ചിന്റെ ഐസ് എൻജിൻ മോഡലിൽ നിന്നും നെക്സോൺ ഇ.വിയിൽ നിന്നും കടംകൊണ്ടുള്ള ഡിസൈനിലാണ് പഞ്ച് ഇ.വി ഒരുങ്ങിയിട്ടുള്ളത്.

ടാറ്റ വാഹനങ്ങളുടെ സിഗ്നേച്ചർ പോലെ നൽകിയിട്ടുള്ള എൽ.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ് പഞ്ചിലും നൽകിയിട്ടുണ്ട്. ചതുരാകൃതിയിൽ പ്രൊജക്ഷൻ എൽ.ഇ.ഡിയിലാണ് ഹെഡ്ലാമ്പിന്റെ ഡിസൈൻ. റെഗുലർ മോഡലിൽ നിന്ന് വ്യത്യസ്തമായി വലിയ എയർഡാം നൽകിയാണ് മുന്നിലെ ബംബറിന്റെ രൂപകൽപ്പന. പിൻഭാഗത്തെ ഡിസൈൻ റെഗുലർ മോഡലിന് സമാനമായാണ് നൽകിയിട്ടുള്ളത്. ഐസ് എൻജിൻ മോഡൽ പഞ്ചിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് പഞ്ച് ഇ.വിയുടെ അകത്തളം ഒരുങ്ങിയിട്ടുള്ളത്. അപ്ഹോൾസ്ട്രി, എ.സി.വെന്റുകൾ തുടങ്ങിയവയിൽ കാര്യമായ മാറ്റം പ്രകടമാണ്. അതേസമയം നെക്സോൺ ഇ.വിയുമായി നിരവധി ഫീച്ചറുകളാണ് പഞ്ച് ഇലക്‌ട്രിക് പങ്കിട്ടെടുത്തിരിക്കുന്നത്. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...