നിരത്ത് കീഴടക്കാൻ 2024 ഹ്യുണ്ടായി ക്രെറ്റ എത്തി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ മുൻനിര മിഡ്-സൈസ് കോംപാക്‌ട് എസ്.യു.വി. മോഡലായ ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. മൂന്ന് എൻജിൻ ഓപ്ഷനുകളിലും നാല് ട്രാൻസ്മിഷനുകളിലും എത്തിയിട്ടുള്ള ഈ വാഹനത്തിന് 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 10.87 ലക്ഷം രൂപയിലാണ് ക്രെറ്റയുടെ മുൻ മോഡലിന്റെ വില ആരംഭിച്ചിരുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാരംഭ വില മാത്രമാണെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. 160 പി.എസ്. പവറും 253 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ, 115 പി.എസ് പവറും 144 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ എം.പി.ഐ. പെട്രോൾ, 116 പി.എസ്. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ സി.ആർ.ഡി.ഐ. ഡീസൽ എന്നിവയാണ് ക്രെറ്റയിൽ പ്രവർത്തിക്കുന്ന എൻജിനുകൾ. ഏഴ് സ്പീഡ് ഡി.സി.ടിയാണ് ടർബോ മോഡലിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. എം.പി.ഐ. എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ, ഐ.എം.ടി. എന്നിവയും ഡീസൽ എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ-ഓട്ടോമാറ്റിക് ഗിയർബോക്സുകളും ട്രാൻസ്മിഷൻ ഒരുക്കും. ഹ്യുണ്ടായിയുടെ ആഗോള ഡിസൈൻ ലാഗ്വേജായ സെൻഷ്യസ് സ്പോർട്ടിനെസ് അനുസരിച്ചാണ് പുതിയ ക്രെറ്റ ഒരുങ്ങിയിരിക്കുന്നത്. നാല് സ്ലോട്ടുകളായി ഒരുങ്ങിയിട്ടുള്ള പാരാമെട്രിക് ക്രോം ഗ്രില്ലാണ് മുഖഭാവത്തിന്റെ മാറ്റം വിളിച്ചറിയിക്കുന്നത്.

കൂടുതൽ ബോക്സി ഡിസൈൻ തോന്നിക്കുന്ന ഫോക്സ് സ്കിഡ് പ്ലേറ്റ് നൽകിയിട്ടുള്ള ബമ്ബർ, ഇൻവേർട്ടഡ് എൽ ഷേപ്പിൽ നൽകിയിട്ടുള്ള നാല് ഡി.ആർ.എൽ, ഇവയെ ബന്ധിപ്പിക്കുന്ന നേരിയ പൊസിഷൻ ലാമ്പ്, റെ​ഗുലേറ്റർ ഷേപ്പിൽ നൽകിയിട്ടുള്ള ക്വാഡ ബീം ഹെഡ്ലാമ്ബ് എന്നിവ മുൻവശത്തിന് പുതുമ നൽകുന്നു. 18 ഇഞ്ച് വരെ വലിപ്പത്തിലും പുതിയ ഡിസൈനിലും തീർത്തിരിക്കുന്ന അലോയി വീലുകളാണ് വശങ്ങളിൽ പുതുമ. ഹാച്ച്‌ഡോറിലുടെ നീളുന്ന എൽ.ഇ.ഡി. ടെയ്ൽമ്ബും ലൈറ്റ് സ്ട്രിപ്പുമാണ് പ്രധാന പുതുമ. ക്രെറ്റ ബാഡ്ജിങ്ങ് താരതമ്യേന വലിപ്പം കുറഞ്ഞതായിട്ടുണ്ട്. വലിപ്പം കൂടിയ സ്കിഡ് പ്ലേറ്റ്, ഗ്ലോസി-മാറ്റ് ബ്ലാക്ക് നിറങ്ങളിൽ തീർത്തിരിക്കുന്ന ബമ്പർ, ഷാർക്ക് ഷിൻ ആന്റിന തുടങ്ങിയ ഫീച്ചറുകളെല്ലാം ചേർന്ന് ക്രെറ്റയുടെ പിൻഭാഗത്തെയും അലങ്കരിക്കുന്നുണ്ട്.

ലുക്കിലെ മാറ്റത്തെക്കാളുപരി ഫീച്ചറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പുതിയ മോഡൽ എത്തിക്കുന്നതെന്ന് ഹ്യുണ്ടായി വീണ്ടും തെളിയിച്ചിരിക്കുകയാണ്. 70 കണക്ടഡ് ഫീച്ചറുകളാണ് ക്രെറ്റയിൽ നൽകുന്നത്. ഒറ്റ പാനലിൽ തീർത്തിരിക്കുന്ന 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് അകത്തളത്തിൽ ഒരുങ്ങുന്നത്. ചിട്ടയായി നൽകിയിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ പാനലിലും ചെറിയൊരു സ്ക്രീൻ നൽകിയിട്ടുണ്ട്. പുതുമയുള്ള ഡിസൈനിലാണ് എ.സി. വെന്റുകൾ തീർത്തിരിക്കുന്നത്. എട്ട് സ്പീക്കറുകൾ നൽകിയിട്ടുള്ള ബോസ് മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിങ്ങ് സംവിധാനം തുടങ്ങി അഡ്വാൻസ് ഫീച്ചറുകൾ ക്രെറ്റയുടെ അകത്തളം ഫീച്ചർ സമ്പന്നമാക്കും. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയാണ് പുതിയ ക്രെറ്റ എത്തുന്നത്. അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളായിരിക്കും ഈ വാഹനത്തിൽ നൽകുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്ങ് സിസ്റ്റം, എമർജൻസി ബ്രേക്കിങ്ങ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, കൊളീഷൻ അവോയിഡൻസ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയവയായിരിക്കും അഡാസ് ഒരുക്കുന്ന സുരക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...