മനുഷ്യനെ വെല്ലുന്ന എജിഐ നിര്‍മിക്കാന്‍ മെറ്റയും

For full experience, Download our mobile application:
Get it on Google Play

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് തന്റെ താല്‍പര്യങ്ങള്‍ വ്യക്തമാക്കി മെറ്റ പ്ലാറ്റ്‌ഫോംസ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മനുഷ്യനെ മറികടക്കുന്ന ബുദ്ധിയുണ്ടാകുമെന്ന് പറയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് അഥവാ എജിഐ വികസിപ്പിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സക്കര്‍ബര്‍ഗ് ത്രെഡ്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. അത് ഉത്തരവാദിത്വത്തോടെ ഓപ്പണ്‍സോഴ്‌സ് ചെയ്യുമെന്നും പൊതുജനങ്ങള്‍ക്ക ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഓപ്പണ്‍ എഐ, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ ജനറേറ്റീവ് എഐ രംഗത്ത് വന്‍ തുക മുതല്‍മുടക്കുന്ന സാഹചര്യത്തിലാണ് സക്കര്‍ബര്‍ഗിന്റെ ഈ വാക്കുകള്‍. മുമ്പ് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാനും തങ്ങളുടെ എജിഐ പദ്ധതികളെ കുറിച്ച് സംസാരിച്ചിരുന്നു. ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ കൂടുതല്‍ ശക്തരാക്കാനുള്ള പദ്ധതികളാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ഡിസംബറിലാണ് ഗൂഗിള്‍ ജെമിനി എഎന്ന പേരില്‍ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ അവതരിപ്പിച്ചത്. ലാമ 2 എന്ന പേരില്‍ മെറ്റയും പുതിയ എല്‍എല്‍എം അവതരിപ്പിച്ചു.

എഐ ഗവേഷണ രംഗത്ത് വലിയ നിക്ഷേപമാണ് മെറ്റ നടത്തിവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ 3.5 ലക്ഷം എച്ച് 100 എന്‍വിഡിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഇതിനായി ഒരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് അതിവേഗമുള്ള മുന്നേറ്റം സാങ്കേതിക രംഗത്ത് വലിയ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പര്‍ ഇന്റലിജന്‍സ് മനുഷ്യ വംശത്തിന് തന്നെ ഹാനികരമാവുമെന്ന ആശങ്ക ഒരു വിഭാഗം ഉയര്‍ത്തുകയാണ്. ഓപ്പണ്‍ എഐ മേധാവി സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാന്‍ പുറത്താക്കപ്പെടുന്നതിന് മുമ്പ് അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ക്ക് കമ്പനിയിലെ ഗവേഷക സംഘം ശക്തിയേറിയെ എഐ നിര്‍മിക്കുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. ഒരു പുതിയ പ്രശ്‌നത്തിന് മനുഷ്യനെ പോലെ പുതിയ പരിഹാരം കാണാനുള്ള കഴിവ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന് ഉണ്ടായിരിക്കും. നിലവില്‍ ഒരു കമ്പനിയും അത്തരം ഒരു സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ ജിപിടി, ജെമിനി, ലാമ പോലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ യാഥാര്‍ത്ഥ്യമായ സ്ഥതിയ്ക്ക് എജിഐ നിര്‍മിക്കപ്പെടില്ലെന്ന് പറയാനാവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...