പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 95 വര്‍ഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വയസു മുതല്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 95 വര്‍ഷം തടവും 2.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2022 മാര്‍ച്ചില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബു (54)വിനെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തിൽ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവര്‍ഷം തടവുകൂടി അനുഭവിക്കണം. ബന്ധുവായ പ്രതി വിശേഷാവസരങ്ങളിലും മറ്റും വീട്ടില്‍ വരുന്ന സമയങ്ങളില്‍ കുട്ടിക്ക് അഞ്ചു വയസുള്ളപ്പോള്‍ വീട്ടില്‍ വെച്ചും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വെച്ചും. വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്ത് കൊണ്ട് പോയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

10-ാം ക്ലാസിലെ കൗണ്‍സലിങ് സമയം കൗണ്‍സിലറോട് കാര്യം പറയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32 രേഖകളും ഹാജരാക്കി. കുത്തിയതോട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജെ പ്രദീപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐമാരായ ജി അജിത്കുമാര്‍, ഡി സജീവ് കുമാര്‍, ആനന്ദവല്ലി, സി പി ഒ മാരായ പി ആര്‍ ശ്രീജിത്ത്, ഗോപകുമാര്‍, കിംഗ് റിച്ചാര്‍ഡ്, തിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാര്‍ത്തികേയന്‍, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...