കാപ്പിക്കടക്കാരന്‍റെ അക്കൗണ്ടിൽ വന്നത് 999 കോടി , ഒന്നും വിട്ടുപറയാതെ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പെട്ടന്നൊരു ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്ക് 999 കോടി രൂപ എത്തിയാല്‍ എന്ത് ചെയ്യും ? ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ ഒരു ചെറിയ കോഫി ഷോപ്പ് ഉടമയായ എസ് പ്രഭാകർ ആണ് അസാധാരമായ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ഭാര്യയുടെ സേവിംഗ്‌സ് അക്കൗണ്ട് നോക്കിയപ്പോൾ പ്രഭാകര്‍ ശരിക്കും ഞെട്ടിപ്പോയി. ആദ്യം എന്തെങ്കിലും ബാങ്കിന്‍റെ സാങ്കേതിക പിഴവ് കൊണ്ട് സംഭവിച്ചതാകാമെന്ന് പെട്ടെന്ന് കാര്യങ്ങൾ ശരിയാകുമെന്നുമാണ് പ്രഭാകര്‍ കരുതിയത്.

എന്നാല്‍ 48 മണിക്കൂറിനുള്ളിൽ പ്രഭാകറിന്‍റെ ഭാര്യയുടെ അക്കൗണ്ട് മരവിപ്പിക്കുകയും വൻതോതിലുള്ള നിക്ഷേപം അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോൾ ഇടപാടുകൾ ഒന്നും നടത്താൻ പറ്റാത്ത അവസ്ഥയിലാണ് പ്രഭാകര്‍. തന്‍റെ ബിസിനസിന്‍റെ ഭാഗമായുള്ള ലളിതമായ പേയ്‌മെന്‍റുകൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് പ്രഭാകര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബാങ്കിന്‍റെ ഭാഗത്ത് നിന്ന് അനാസ്ഥയാണ് നേരിട്ടത്. ബാങ്കില്‍ നേരിട്ട് എത്തുകയും ഇമെയിലുകൾ അയക്കുകയും ചെയ്തു.

പക്ഷേ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതിനാൽ തന്‍റെ ഉപജീവനവും തടസപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായിക്കുന്നതിന് പകരം, വീട് എവിടെയാണ്, എന്ത് ചെയ്യുന്നു അടക്കം വിശദാംശങ്ങളാണ് അവര്‍ ചോദിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. അക്കൗണ്ട് എപ്പോൾ ശരിയാകുമെന്ന് പോലും അവര്‍ പറയുന്നില്ലെന്നും പ്രഭാകര്‍ വ്യക്തമാക്കി. സാങ്കേതിക തകരാർ മൂലമാണ് വൻ പിഴവ് സംഭവിച്ചതെന്നും സൂക്ഷ്മമായ അന്വേഷണം ആവശ്യമായി വരുമെന്നുമാണ് ഈ വിഷയത്തിൽ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വിഷയം റിസർവ് ബാങ്കിനെ (ആർബിഐ) അറിയിക്കാൻ മൈ വെൽത്ത് ഗ്രോത്ത്.കോമിന്‍റെ സഹസ്ഥാപകൻ ഹർഷദ് ചേതൻവാല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...