പാര്‍ട്ടി താല്‍പര്യം രണ്ടാമതായി, നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി. നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായിയെന്നാണ് യോഗത്തില്‍ രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉദയ് ബെന്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഖര്‍ഗെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

90 സീറ്റില്‍ 48 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം. 1966 ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാര്‍ട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷ് ഫോഗട്ടിനൊപ്പം നിന്നത് കോണ്‍ഗ്രസിന് ആശ്വാസമാണ്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയില്‍ വിനേഷ് മലര്‍ത്തിയടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...