Tuesday, May 28, 2024 12:42 am

ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മാറ്റം വരുത്തിയ സിലബസിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പരിഗണിക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.

12ആം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷകള്‍ മാത്രമാകും ഈ വര്‍ഷം നടത്തുക എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. JEE MAIN, NEET തുടങ്ങിയ മത്സരപരീക്ഷകള്‍ മാറ്റം വരുത്താത്ത സിലബസിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചു.

EE MAIN, NEET 2021 പരീക്ഷകള്‍ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE MAIN, NEET 2021 പരീക്ഷകള്‍ക്ക് സിലബസ്സില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാനപാദ പരിക്ഷ മാറ്റം വരുത്തിയ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാകും നടത്തുക. ഈ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരിക്ഷകള്‍ സാധ്യമല്ല . അതേസമയം ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പരിഗണിയ്ക്കും എന്നും വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.

ഇതു സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതായും യുക്തമായ തീരുമാനം ഇക്കാര്യത്തില്‍ വേഗത്തില്‍ എടുക്കും എന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരിക്ഷകളും നടത്തുക.

രാജ്യത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്താണ് മന്ത്രി സുപ്രധാന വിഷയങ്ങളില്‍ ആധികാരികമായ വ്യക്തത വരുത്തിയത്.

കൊവിഡ് വെല്ലുവിളി നിലനില്‍ക്കുന്ന കാലം വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും എന്ന് വിദ്യാഭ്യാസമന്ത്രി രമേശ് പോക്രിയാല്‍ വിശദികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റുന്ന കാലം വരെ ആകും ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടരുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം ; യുവാവ് അറസ്റ്റിൽ

0
കൊച്ചി: അന്യസംസ്ഥാനത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ...

കുട്ടിയുടെ പിതൃത്വം സംശയിച്ച് പിതാവ് ; വനിതാ കമ്മീഷന്റെ ഉത്തരവിൽ ഡിഎൻഎ പരിശോധന നടത്തി...

0
മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു മാനസികമായി തകര്‍ന്ന യുവതിക്ക്...

തൃശൂർ ഹോട്ടലിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 178 ആയി

0
തൃശൂർ:ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ...

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല ; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ...

0
പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട്...