മന്ത്രി എ.കെ. ശശീന്ദ്രന്‍റെ വീട്ടില്‍ ചേര്‍ന്നത് ഗ്രൂപ്പ് യോഗം ; ശശീന്ദ്രനെ തള്ളി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി എ.കെ. ശശീന്ദ്രനെ തള്ളി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍. ശശീന്ദ്രന്‍റെ വീട്ടില്‍ ചേര്‍ന്നത് ഗ്രൂപ്പ് യോഗം ആയിരുന്നുവെന്ന് ടി.പി. പീതാംബരന്‍ പറഞ്ഞു.

ശശീന്ദ്രന്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുള്ള നേതാവാണെന്നും ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു യോഗത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും ടി. പി. പീതാംബരന്‍ തുറന്നടിച്ചു. എന്‍സിപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുപത്തിമൂന്നാം തീയതി ദേശീയ അധ്യക്ഷന്‍റെ സാന്നിധ്യത്തില്‍ യോഗം ചേരാനിരിക്കുന്നതിനിടയില്‍ ആണ് മന്ത്രി എ. കെ. ശശീന്ദ്രന്റെ വീട്ടില്‍ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നത്.

ശശീന്ദ്രന്‍റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ പുതുമയില്ലെന്നും ഇടതു മുന്നണിയില്‍ തുടരുക എന്നത് പാര്‍ട്ടി നേരത്തെ എടുത്ത തീരുമാനം ആയിരുന്നു എന്നും പീതാംബരന്‍ വ്യക്തമാക്കി. ഒരിടവേളയ്ക്കു ശേഷം പാര്‍ട്ടിയില്‍ ശശീന്ദ്രന്‍ വിഭാഗവും ടി. പി. പീതാംബരന്‍ വിഭാഗവും തമ്മിലുള്ള ഗ്രൂപ്പ് പോര് ശക്തമാകും എന്നുള്ളതിന്‍റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...