Saturday, May 18, 2024 12:06 pm

പദവികള്‍ നല്‍കില്ല ; കെ. വി. തോമസിന്‍റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ. വി. തോമസിന്‍റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അദ്ദേഹത്തിന്‍റെ വിലപേശലുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട് .

കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്. കെ.വി. തോമസിന് പാര്‍ട്ടി പദവികള്‍ ഒന്നും നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതായാണ് സൂചന. കെപിസിസിയുമായി വിലപേശലിനുള്ള നീക്കം അദ്ദേഹം നടത്തിയാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശവും ഹൈക്കമാന്‍ഡ് നടത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.വി തോമസിന് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയിരുന്നില്ല. അതില്‍ അദ്ദേഹം കടുത്ത അമര്‍ഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാര്‍ട്ടിയുമായുള്ള അകല്‍ച്ച തുടര്‍ന്നിരുന്നു. ഇടതുപക്ഷവുമായി അദ്ദേഹം അടുപ്പം പുലര്‍ത്തുന്നു എന്ന വിലയിരുത്തലും ഹൈക്കമാന്‍ഡ് നടത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘അമേഠിക്കാർ എനിക്കൊപ്പമുണ്ട്’ ; രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ ശക്തിയെന്ന് കെ.എൽ ശർമ

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിജയിക്കുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.എൽ...

തിരുവല്ല താലൂക്കിലെ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
തിരുവല്ല : താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിങ്ങരയിലും...

സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം ; 12 പേർക്കെതിരെ കേസെടുത്തു

0
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ഴ്​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്​...

പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

0
തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി....