‘അമേഠിക്കാർ എനിക്കൊപ്പമുണ്ട്’ ; രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ ശക്തിയെന്ന് കെ.എൽ ശർമ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ വിജയിക്കുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.എൽ ശർമ. അമേഠിയിലെ ജനങ്ങളിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. ബി.ജെ.പി നടത്തുന്ന അപവാദപ്രചാരണങ്ങളെ ഗൗനിക്കാറില്ലെന്നും ശർമ പറഞ്ഞു. ”അമേഠിയിലെ ജനങ്ങളിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. അവർ എനിക്കൊപ്പമുണ്ട്. എതിരാളി കേന്ദ്രമന്ത്രി ആണെന്നത് എനിക്കു വിഷയമല്ല. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് നേരത്തെയും സ്ഥാനാർഥി ഉണ്ടായിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം 1991ൽ സതീഷ് ശർമ ഇവിടെനിന്നു വിജയിച്ചിരുന്നു. ബി.ജെ.പി നടത്തുന്ന അപവാദപ്രചാരണങ്ങളെ ഗൗനിക്കാറില്ല.”-കെ.എൽ ശർമ പറഞ്ഞു. 40 വർഷമായി അമേഠിയിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നാണ് അദ്ദേഹം പറയുന്നത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പിന്തുണ വലിയ ശക്തിയാണ്. എതിരാളികളുടെ ആക്ഷേപപരാമർശങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നുമാണ് അദ്ദേഹം കെ.എൽ ശർമ പറഞ്ഞത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...