തിരുവല്ല താലൂക്കിലെ പഞ്ചായത്തുകളില്‍ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിങ്ങരയിലും കുറ്റൂരിലും കടപ്രയിലും കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ജോലികൾ തുടങ്ങി. നെടുമ്പ്രത്ത് ഇന്നലെയാണ് ശുചീകരണം ആരംഭിച്ചത്. നിരണം പഞ്ചായത്തിൽ ഇന്ന് ശുചീകരണ ജോലികൾ ആരംഭിക്കും. കവിയൂരിലും ഇന്നലെ ശുചീകരണം തുടങ്ങി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി കവിയൂർ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 19ന് പഞ്ചായത്തിലെ എല്ലാ വീടുകളും ഡ്രൈഡേ ആചരിക്കാനും 20ന് പൊതുയിടങ്ങളും പൊതുസ്ഥാപനങ്ങളും 21ന് വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരണ പ്രവർത്തനം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുവാൻ വേണ്ടിയുള്ള ഭവന സന്ദർശനവും ബോധവൽക്കരണവും നടത്താനുള്ള പ്രവർത്തനങ്ങളും തുടങ്ങി. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, സെക്രട്ടറി സാം കെ.സലാം, വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, മെമ്പർമാരായ റെയ്ച്ചൽ വി.മാത്യു. വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, രാജശ്രീ കെ.ആർ, അനിതാ സജി, തോമസ് എം.വി, പ്രവീൺ ഗോപി, അസി.സെക്രട്ടറി അനീഷ് കുമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...