സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി 9ാം ക്ലാസുകാരി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഭാവിയിൽ ഭ‍ർത്താവിനൊപ്പം ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുകയെന്ന പേരിൽ അമ്മ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 9ാം ക്ലാസുകാരി. സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി. 45കാരിയായ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് 9ാം ക്ലാസുകാരി താമസിക്കുന്നത്. അമ്മയുമായി കലഹം പതിവായതിന് പിന്നാലെ പിതാവ് തനിച്ചാണ് താമസമെന്നാണ് വിദ്യാർത്ഥിനി വിശദമാക്കിയിട്ടുള്ളത്. ഒരു വർഷത്തോളമായി അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായാണ് പെൺകുട്ടിയുടെ ആരോപണം. മകളുടെ ആരോപണം അമ്മ തള്ളി. എന്നാൽ ചോദ്യം ചെയ്യലിനായി 45കാരിയെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും എന്നാൽ കുട്ടിയെ അടിച്ചതായും വഴക്ക് പറഞ്ഞതായും അമ്മ പോലീസിനോട് വിശദമാക്കിയിട്ടുണ്ട്. സ്കൂളിലെ കൗൺസിലറോടാണ് ഒമ്പതാം ക്ലാസുകാരി ഞെട്ടിക്കുന്ന ആരോപണം ഉയർത്തിയത്.

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ ശ്രദ്ധിച്ച ശേഷം ഏറെ ശ്രമിച്ച ശേഷമാണ് വിദ്യാ‍ർത്ഥിനി സംസാരിച്ച് തുടങ്ങിയതെന്നാണ് ഇവർ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ച സ്കൂൾ കൗൺസിലറാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയായിരുന്നു. പിന്നാലെ മഫ്തിയിലെത്തിയ പോലീസുകാ‍ർ 45കാരിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഒമ്പതാം ക്ലാസുകാരിയുടെ സഹോദരിയുടെ മൊഴിയും എടുക്കുമെന്ന് പോലീസ് വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...