Wednesday, May 22, 2024 11:23 pm

പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി അമേരിക്ക. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഉപരോധ സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ നൽകിയത്. റെയ്സിയുടെ പാക് സന്ദർശനത്തിനിടെ രാഷ്‌ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എട്ട് ഉഭയകക്ഷി കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇറാൻ പ്രസിഡന്റ് പാകിസ്താനിലെത്തുന്നത്.

പല തീവ്രവാദ സംഘടനകൾക്കും നേരിട്ട് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നതുമായി ബന്ധപ്പെട്ട് ഇറാന് മേൽ അമേരിക്ക പല ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പാകിസ്താനും അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിലേക്ക് സാധനങ്ങൾ വിതരണം ചെയ്തതിന് പിന്നാലെ ചൈനയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള ചില സ്ഥാപനങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതായും പട്ടേൽ വെളിപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി ;...

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറെന്ന നിലയില്‍ ജനങ്ങളോട് ഒരു ബാധ്യതയുമില്ലെന്ന വിമര്‍ശനത്തോട്...

കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം ; യുവമോര്‍ച്ച നേതാവിനെതിരെ പരാതി

0
ആലപ്പുഴ: കായംകുളത്ത് 14 വയസുകാരന് ക്രൂരമർദനം. കാപ്പിൽ പി എസ് നിവാസിൽ...

കൊല്ലങ്കോട് പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

0
പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട്...

മഴക്കാല രോഗങ്ങള്‍- പ്രതിരോധം ശക്തമാക്കണം

0
മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍...